Sunday, December 27, 2009

മാഷ് - നടത്തം

മാഷ്ടെ കൂടെ നടക്കാന്‍ വളരെ പ്രയസമായിടുണ്ട്. ബാലന്‍സ് തെറ്റലും, മുട്ട് വേദനയും നടക്കാന്‍ വേഗത കുറച്ചു. വളരെ പതുക്കെ നടന്നു സമയത്ത് അങ്ങ് എത്താന്‍ പറ്റാറില്ല. അതുകൊണ്ട് നടക്കുന്ന ദൂരം കുറച്ചു. ഇന്ന് സൊസൈറ്റി ജങ്ക്ഷന്‍ വരെയേ നടന്നുള്ളൂ. മാഷ് പറഞ്ഞു, അവിടെ നിന്നോളാം ഞാന്‍ കുറച്ചുകൂടി നടന്നു വന്നോളാന്‍. ഞാന്‍ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു. ഈ നടത്തം ഒഴിവാക്കി സുര്യ യോഗത്തിന് പോകാമായിരുന്നു. സ്റെടിയം വരെ ഉള്ള നടത്തം പിന്നെ സുര്യ യോഗവും കൂടി നന്നായെ നെ. പക്ഷെ മാഷെ ഒഴിവാക്കാന്‍ മനസ് വരുന്നില്ല. എന്തായാലും കഴിഞ്ഞ പതിനഞ്ചു കൊല്ലം ഒന്നിച്ചു നടന്നതല്ലേ. വീട്ടില്‍ ആരുമില്ല, നിരന്ജ് ജോലിക്ക് പോകും. വേലക്കാരി യുടെ ഭക്ഷണം ഒട്ടും പിടിക്കുന്നില്ല എന്ന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്കും അത് തന്നെ ആണ് പ്രശ്നം. അതിനു ഞാന്‍ കണ്ട പോം വഴി തയിര് കൂട്ടി കഴിക്ക. നല്ല ഒരു അച്ചാറും ഉണ്ടെകില്‍ നല്ലത് പോലെ കഴിക്കാം. മാഷ് അത് നോക്കാം എന്ന് പറഞ്ഞു.

Sunday, December 13, 2009

കല്യാണ സീസന്‍

വടയാര്‍ സിവന്കുട്ടി യുടെ മകളുടെ കല്യാണം ഇന്നു. വസന്തനെ ഇല്ലനെ ഒരു കവേരുമായി പറഞ്ഞയച്ചു. കവറില്‍ മൂവായിരം രൂപ ഉണ്ടായിരുന്നു. പുള്ളി ഹാപ്പിയാണ്.
സന്ത യുടെ മകളുടെ കല്യണംവും ഇന്നുതന്നെ. അത് പവക്കുളം ഹാളില്‍. അവള്‍ക്കും രണ്ടായിരം കൊടുത്തു. ഞങ്ങള്‍ മൂന്നുപേരും ചെന്നു ഭക്ഷണം കഴിച്ചു പൊന്നു. വളരെ അധികം ആളുകള്‍ ഉണ്ടായിരുന്നു. ഊണും കൊള്ളാമായിരുന്നു. ഉണ്ണികൃഷ്ണന്‍ നായരും, സങ്കരന്കുട്ട്യ്യും, പണിക്കരും, അതികായനും കൂടെ ഉണ്ണാനിരുന്നു.
കല്യാണം ഒരു ചെറിയ പരിപാടി ആയിപോയി. പാര്‍വതിയുടെ നടക്കല്‍ ആരും നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നില്ല. അവള്‍ ഇത്രയും ഉണ്ടാക്കിയത് ഒരു വലിയ കാര്യം തന്നെ.