Monday, September 16, 2013

ഇന്ന് തിരുവോണം. വസന്തനും സുനിയും മോളും അമ്പലത്തില പോയി. മടങ്ങി വരുമ്പോൾ സുനിയും മോളും നമ്മുടെ പടിക്കുവച്ചു വീണു. ഒന്നും പറ്റിയില്ല പക്ഷെ വീണല്ലോ.  അവിടെ പായലുണ്ട്.  ഒന്ന് നന്നായി കഴുകി കളയണം. എല്ലാവരും വിളിച്ചു ഓണം ആശംസിച്ചു. ഞാൻ അന്തികാടും വിളിച്ചു. അങ്ങിനെ  ഒരു ഓണം വന്നുപോയി. മഴ തന്നെ മഴ. കച്ചവടമെല്ലാം മോശമായി. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു ടാബ്ലെട്ടോ സ്മാർട്ട്‌ ഫോണോ വാങ്ങണം. പതിനായിരം രൂപ വേണ്ടിവരും.നോക്കട്ടെ.

Thursday, August 1, 2013

വൈകുന്നേരം വസന്താൻ എറണാകുളം അമ്പതിൽ പോകുന്നത് കൊണ്ട് ഞാൻ  വീട്ടിൽ മോൾക്ക്‌ കൂട്ട് ഇരിക്കെണ്ടിയിരിക്കുന്നു. അത് സാരമില്ല  വസംട്ജം അമ്പലത്തില പോകുന്നണ്ടല്ലോ  അത് വലിയ കാര്യം. 
സുനി ജോലിക്കുപോകുന്നെടത്  വൈകുന്നേരം ചായ കിട്ടുന്നില്ല എന്ന് കേട്ട്. വീട്ടില് വന്നട്ടാണ് ചായ കുടിക്കുന്നത്. അത് വലിയ കഷ്ടം തന്നെ. 
വസന്താൻ പല സ്ഥലത്തും ജോലിക്ക് പോയിട്ട് ഒന്നും ശരിയായില്ല. ഇന്നും പോയിട്ടുണ്ട്.

Friday, July 5, 2013

അമ്പലത്തില നടക്കുന്ന തോന്നിവാസം കാരണം അമ്പലങ്ങളോട് ഒരു അകല്ച്ച യാണ്.  പൂജകൾ ഒന്നും നേരാവണ്ണം നടക്കുന്നില്ല. എങ്ങിനെയെങ്കുലും അമ്പലത്തിന്റെ പണം എടുത്തു ചിലവാകണം എന്ന് ഒരു വിചാരമെയുല്ലു.
ആരോട് പറയാൻ? നമ്മളുടെ ധാരണകൾ പോലെ അല്ല അവിടെ നടക്കുന്നത്.
അമ്പല കമ്മിറ്റി ആണെങ്കിലും ഒരു വിത്യാസമില്ല എല്ലാവര്ക്കും ഒരു ചിന്തയെ ഒള്ളു . അങ്ങിനെ പ്രതിഷ്ഠ ദിനം കഴിഞ്ഞു. ശിവ പുരാണ സമീക്ഷയും. ഇനി ഓണം, നവരാത്രി, കഴിഞ്ഞട്ടെ ഉത്സവം ഉണ്ടായിരിക്കുകയുള്ളു 
ശങ്കരന്കുട്ടി പത്നെഴം തിയതി വരും. കുറെ കനെദിഅൻ വിശേഷങ്ങളുമായി 
അപ്പുചെട്ടന്റെ വീട്ടില് പൂജകളാണ് പുതിയ വിശേഷം. പ്രശ്ന പരിഹാരമായി നടത്തുന്ന പൂജകൾ എല്ലാവരും ഉണ്ടാകും എന്ന് പറഞ്ഞു 

Thursday, June 20, 2013

മഴ എന്ന്നു വച്ചാൽ അസാധ്യ മഴ.  നേരെയാക്കിയ എല്ലാ റോഡുകളും കുളമായി. പക്ഷെ ഇത് പതിവാണല്ലോ. ഇനിയും പണിയാം. കൂടുതൽ ഫണ്ട് മേടിക്കാം ടെണ്ടർ വിളിക്കാം. കാലചക്രം കരങ്ങികൊണ്ടിരിക്കനമല്ലോ.
മെട്രോ അങ്ങിനെ വരുന്നു. യാധര്ത്യമാകുന്നു.ഇപ്പോൾ ഇടപ്പള്ളി മുതൽ  സ്റ്റെ ഡി യം വരെ ആണ് പണിയുന്നത്. റോഡിൻറെ നടുക്ക് വേലി വച്ചുകെട്ടി നടുക്ക് വലിയ മഷിൻ  കൊണ്ട് കുഴിച്ചു തൂണ് ഉണ്ടാക്കാൻ പോകുന്നു. റോഡിന്റെ വീതി അത്ര കണ്ടു കുറയും.ഇരുവശത്തും ഓരോവരി വാഹനങ്ങള പോകാൻ അനുവതിക്കും . കുറച്ചു അസൌകര്യമുണ്ടാകും പക്ഷെ അത് ഒന്ന് സഹിക്കണം എന്ന് അധികാരികൾ പറയുന്നു.
ഇന്നലെ  എം ജി റോഡിൽ പലസ്ഥലത്തും കുഴിച്ചു പൈപ്പും കേബ്ലും ഇടാൻ പോകുന്നു എന്ന് കെട്ടൂ  ഇങ്ങനെ പുതിയ മേഖലകള പൊളിച്ചു മേട്രോവിനു വേണ്ടി ജോലി നടക്കും. എന്ന് മനസ്സിലാക്കണം. എം ജി റോഡ്‌ ഒഴിവാക്കണം എന്ന് വ്യക്തം.
കലൂര് നാലുംകൂടിയ വഴി യിൽ നിന്ന് വടക്കോട്ട്‌ ഒരു പുരോഗതിയും ഇല്ല എന്ന് പല വട്ടം എഴുതി. പക്ഷെ ആര് അറിയാൻ. ഇട്പള്ളി പോലെയോ കടവന്ത്ര പോലെയോ ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്.