Monday, December 7, 2015

കുറെ നാളായി  എഴുതിയിട്ട്.
ജീവിതം അങ്ങിനെ ഒഴുകി ഒഴുകി പോകുന്നു.  കാറ്റും  മഴയുംവന്നു .
ചെന്നൈയില്‍ പെമാരിയായിരിന്നു.  നൂരുവര്ഷത്തില്‍ ഉണ്ടായതില്‍ ഏറ്റവും കഠിനമായ  മഴയും അതുകൊണ്ട് ഉണ്ടായ നാശവും. ടി.വി യിലും കാണുന്ന ദ്രിശ്യങ്ങള്‍ ഭയാനകം  തന്നെ. 2.12.15  നു തുടങ്ങിയ മഴ  ഇനിയും നിന്നട്ടില്ല. കാറുകള്‍ ഒഴുകി പോകുന്ന  കാഴ്ചകള്‍. Face Bookil  കണ്ടു. ഇന്ന് തിയതി പന്തിരണ്ടു  എന്നട്ടും  മഴ  നിന്നട്ടില്ല. ഇനിയും കടിനമാകുമെന്നാണ് വാര്‍ത്ത.  ചെന്നൈ വാസികളെ അവിടെനിന്നും പുറത്തേക്കു കൊണ്ടുപോകാന്‍ ട്രെയിന്‍ വഴിയും  പ്ലേന്‍ വഴിയും നടപടികള്‍ സ്വീകരിച്ചു വരുന്നു  പലകമ്പനികളും  ഇതിനു  മുന്‍കൈ  എടുത്തു  മുന്നേറുന്നു  എന്ന് കേള്‍ക്കുന്നു.

Friday, June 5, 2015

പെന്‍ഷന്‍ പരിഷ്കരണത്തില്‍  എനിക്ക് ഒന്നും ഇല്ല. എനിക്ക് മാത്രമല്ല  ആര്‍ക്കും ഒന്നും ഇല്ല.  പെന്‍ഷന്‍ കാരോട്  ഒരു അവ ഗണന.   ഈ കണക്കിന് കുറെ കഴിയുമ്പോള്‍  പെന്‍ഷന്‍ ഇല്ല  എന്ന് പറയുമോ  എന്ന് നോക്കണം.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത അനുസരിച്ച്  1-11-2012 നു ശേഷം പെന്‍ഷന്‍  പറ്റിയവര്‍ക്കു ആയിരം രൂപയില്‍ കൂടുതല്‍ നഷ്ടം വരും എന്ന് പറയുന്നു. അവാര്‍ഡ് സ്ടാഫിനു കൂടുതല്‍ കൊടുക്കുമ്പോള്‍  അഫ്ഫിസിര്മാര്‍ക്ക് കുറയ എന്നുവച്ചാല്‍  അത് ശരിയല്ലല്ലോ.

എങ്ങിനെ സമരം ചെയ്യും  എങ്ങിനെ  പ്രധിഷേധിക്കും.  ഇന്നലെ  അതായത് 3/6/15  നു UCObank നു മുന്‍പില്‍  പ്രകടനം നടത്തിയെന്നും CMD ക്ക് കുറിപ്പ് കൊടുത്തു എന്നും കേട്ട്.  അങ്ങിനെ തുടര്‍ച്ചയായി സമരപരിപാടി നടത്താന്‍ തീരുമാനിചിരിക്കാനെന്നു  കേള്‍ക്കുന്നു.   ഈ മാസം മൂനാം ആഴ്ച  ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്  എന്നും കേട്ട്. മിക്കവാറും DA Neutralization സംമ്മതിചെക്കും  എന്നും  കേള്‍ക്കുന്നു.