Thursday, June 20, 2013

മഴ എന്ന്നു വച്ചാൽ അസാധ്യ മഴ.  നേരെയാക്കിയ എല്ലാ റോഡുകളും കുളമായി. പക്ഷെ ഇത് പതിവാണല്ലോ. ഇനിയും പണിയാം. കൂടുതൽ ഫണ്ട് മേടിക്കാം ടെണ്ടർ വിളിക്കാം. കാലചക്രം കരങ്ങികൊണ്ടിരിക്കനമല്ലോ.
മെട്രോ അങ്ങിനെ വരുന്നു. യാധര്ത്യമാകുന്നു.ഇപ്പോൾ ഇടപ്പള്ളി മുതൽ  സ്റ്റെ ഡി യം വരെ ആണ് പണിയുന്നത്. റോഡിൻറെ നടുക്ക് വേലി വച്ചുകെട്ടി നടുക്ക് വലിയ മഷിൻ  കൊണ്ട് കുഴിച്ചു തൂണ് ഉണ്ടാക്കാൻ പോകുന്നു. റോഡിന്റെ വീതി അത്ര കണ്ടു കുറയും.ഇരുവശത്തും ഓരോവരി വാഹനങ്ങള പോകാൻ അനുവതിക്കും . കുറച്ചു അസൌകര്യമുണ്ടാകും പക്ഷെ അത് ഒന്ന് സഹിക്കണം എന്ന് അധികാരികൾ പറയുന്നു.
ഇന്നലെ  എം ജി റോഡിൽ പലസ്ഥലത്തും കുഴിച്ചു പൈപ്പും കേബ്ലും ഇടാൻ പോകുന്നു എന്ന് കെട്ടൂ  ഇങ്ങനെ പുതിയ മേഖലകള പൊളിച്ചു മേട്രോവിനു വേണ്ടി ജോലി നടക്കും. എന്ന് മനസ്സിലാക്കണം. എം ജി റോഡ്‌ ഒഴിവാക്കണം എന്ന് വ്യക്തം.
കലൂര് നാലുംകൂടിയ വഴി യിൽ നിന്ന് വടക്കോട്ട്‌ ഒരു പുരോഗതിയും ഇല്ല എന്ന് പല വട്ടം എഴുതി. പക്ഷെ ആര് അറിയാൻ. ഇട്പള്ളി പോലെയോ കടവന്ത്ര പോലെയോ ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്.