Sunday, October 25, 2009

ആരോഗ്യ പ്രശ്നം

ഡോക്ടര്‍ അനുരാധ നോക്കിയിട്ട് വീണ്ടും സ്റെരോഇദ് കഴിക്കേണ്ടിവരും എന്ന്നു പറഞ്ഞു. എണ്ണ പുരട്ടലും പിന്നക്ക് കൊണ്ടു തേക്കലും പാരഫിന്‍ പുരട്ടലും തുടര്‍നോട്ടെ എന്ന് പറഞ്ഞു. പ്രഭുവും അതെ അഭിപ്രായം തന്നെ. അതുകൊണ്ട് നീര് പോകുമെന്ന്നു പറഞ്ഞു. തൊലി ഉരിഞ്ഞു പോകുന്നതും നിക്കും അത്രേ. ശരിയാണ് ഇതു ചെയ്തപ്പോള്‍ നീര് പോയി, തൊലി ഉരിയലും നിന്നു. സമാധാനമായി. ഇനി എണ്ണയോ എന്ത് വേണമെങ്കിലും പുരട്ടാം. ഇന്നലെ കേസവേട്ടണ്ടേ വീടിന്റെ പൂജക്ക്‌ പോയിരുന്നു. നടക്കാന്‍ കുറച്ചു വിഷമമുന്ടെന്കിലും കുഴപ്പമൊന്നുമില്ലതെ പോയി വന്നു. ഇന്നു മാഷേ കൂട്ടി നടക്കാന്‍ പോയി, നിവ്യ റോഡ് വഴി. ഇരുപതോന്നാന്തി തുടങ്ങിഅതാണ് ഈ മരുന്ന്. എനിക്ക് നല്ല സുഖം തോന്നുന്നുണ്ട്.
വാവക്ക് കുറുക്കിയത് കൊടുക്കാന്‍ തുടങ്ങി വ്യയാഴ്ച മുതല്‍. അവളും എന്ജോയ്‌ ചെയ്യുന്നുണ്ട്.

Tuesday, October 20, 2009

ആരോഗ്യ പ്രശ്നം

രക്ത പരിശോധനയില്‍ ലിപിദ്‌ പ്രൊഫൈല്‍ കുഴപ്പമൊന്നുമില്ല. പക്ഷെ ഉരിക്‌ ആസിഡ് ൧൩ ശതമാനത്തില്‍ കൂടുതല്‍. അത് തെറ്റാണു. വൈകുന്നേരം ഡോക്ടര്‍ പ്രഭു വിന്ടെ അടുത്ത് വീട്ടില്‍ പോയി. പുള്ളികാരന്‍ നന്നായി നോക്കി. പക്ഷെ എന്റെ അല്ലെര്‍ഗിക് ഫാക്റ്റര്‍ ഇപ്പോഴും എന്റെ കൂടെ ഉണ്ടെന്നും അത് കണ്ടുപിടിക്കനമെന്നും പറഞ്ഞു. പക്ഷെ മൂത്ര പരിശോധനയും രക്തം ഒന്നും കൂടി പരിശോദിച്ചു ഭുധനഴ്ച്ച ചെല്ലാന്‍ പറഞ്ഞു. പക്ഷെ ഒരു സ്കിന്‍ ഡോക്ടറെ കാണണമെന്നും അവര്‍ ഭുധനാഴ്ച ഉണ്ടാകുമെന്നും പറഞ്ഞു. നൂറ്റി അമ്പതു രൂപയും വാങ്ങിച്ചു. ഇന്നു മൂത്രം കൊണ്ടുപോയികൊടുത്തു. രക്തം പരിശോധിക്കാന്‍ എടുത്തു. മുത്തുവിനെ വിളിച്ചു പറഞ്ഞു.

Sunday, October 18, 2009

ആരോഗ്യ കാര്യങ്ങളില്‍ ഒരു വ്യത്യാസവുമില്ല. കളിലെ നീരിനു ഇന്നു പോയി ബ്ലഡ്‌ പരിശോധിച്ചാലോ എന്ന് ആലോചിക്കുന്നു. വല്ല കിഡ്നി പ്രസ്നാമുന്ടെന്കില്‍ ഓരോ ഡോക്ടറെയും കണ്ടേക്കാം.

Thursday, October 15, 2009

അമൃത യാത്ര

കാലില്‍ നീര് വളരെ വേദന തരുന്നുണ്ട്. ത്വക്കിന്റെ പ്രശ്നം കുഴപ്പമില്ല, പക്ഷെ നീര് ഒട്ടും കുറയുന്നില്ല. ഡോക്ടര്‍ വെന്കടകൃഷ്ണന്‍ ചോദിച്ചു മലം കരുതണോ പോകുന്നത് എന്ന് അല്ല എന്ന് പറഞ്ഞു. മൂത്രത്തില്‍ rakthamo ചലമോ ഉണ്ടോ എന്ന്. അതും ഇല്ല എന്ന് പറഞ്ഞു. കാലില്‍ നീരുന്ടെന്കില്‍ അതിന് പല കാരണങ്ങള്‍ ഉണ്ടാകും. heart , kidney അല്ലെങ്ങില്‍ കാന്‍സര്‍ ആയിരിക്കാം. വിസ്തരിച്ചു ടെസ്റ്റ്‌ ചെയ്യണം. പ്രോട്ടീന്‍ പോരായ്മ കാരണം ഇതു സംഭവിക്കാം. ധാരാളം കപ്പലണ്ടി ദിവസവും കഴിക്കാന്‍ പറഞ്ഞു. മുളപിച്ച പയര്‍ ഇനങ്ങലോ ആകാം. ൨൬നു വരാന്‍ പറഞ്ഞു. ഒരു മുല്ടിവിടമിന്‍ നും, ചോരിചില്ലിനു ഒരു ഗുളികയും എഴുതി തന്നു. ശാന്തി പറഞ്ഞതു ഒരു ജനറല്‍ മേടിസിനെ ഡോക്ടറെയും കാണാം. അതിനും ബുക്ക്‌ ചെയ്തു വളരെ സമയം വൈകി. വസന്തന്‍ കരെടുക്കാന്‍ പോയി വരാന്‍ താമസിച്ചു. കാലില്‍ നല്ല വേദന ഉണ്ടായിരിന്നു. മണി ഏകദേസം രണ്ടായി. വീട്ടില്‍ എത്തിയപ്പോള്‍ രണ്ടര. വൈകുന്നേരം രവിനാഥ് വിളിച്ചു. സോരിഅസിസ് ആണെന്ന് പറഞ്ഞു. അതിന് ഒരു മരുന്നും കൊണ്ടു വരാം എന്ന് പറഞ്ഞു. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാന്‍ കൂടെ വരം എന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു. കുഞ്ഞുമോല്റെ വീട്ടില്‍ പ്രാര്‍ത്ഥനക്ക് പോകണം. അവിടെ പോയി രണ്ടു മണിക്കൂര്‍ കാല്‍ താഴെകിട്ടു irunnappol വേദന കൂടി. ഒരു വിധം വീട്ടിലെത്തി.

Sunday, October 11, 2009

പരാഗ് വിശേഷങ്ങള്‍

അശോകിന്റെ അളിയന്ടെ കല്യാണം ഡിസംബര്‍ ആറിനു തിരുപതിയില്‍ വച്ചു നടക്കുമത്രെ. ഒരു അന്ദ്രക്കരിയാണ്‌ പെണ്ണ്. രാഘവനും പ്രസന്നയും പോകുന്നുടെന്നു പറഞ്ഞു. അശോക്‌ നേരിട്ടു അവിടെ വരുമെന്ന് പറഞ്ഞു. നല്ല കാര്യം .

തിരഞ്ഞെടുപ്പ്

കണ്ണൂരും ഏറനാകുളതും അലപുഴയിലും തിരഞ്ഞെടുപ്പ് വരുന്നു. പ്രതിപക്ഷം ഇനിയും ആരെ നിര്‍ത്തും എന്ന് തീരുമാനിച്ചിട്ടില്ല. ഭരണകക്ഷി കണ്ണൂരില്‍ ജയരാജനെയും അലപുഴയില്‍ കൃഷ്ണകുമാരിനെയും തെര്രുമാനിച്ചു. ഇവിടെ എറണാകുളത്തു ബാലചന്ദ്രനെ സമീപിച്ചപ്പോള്‍ അദ്ദേഹം വിസമ്മധിച്ചു എന്ന് കെട്ട്. പിണറായി വിജയന്‍ തന്നെ ഇന്നു ചോദിയ്ക്കാന്‍ പോകുന്നു എന്നാണ് കേട്ടത്. എന്താണ് ബാലചന്ദ്രന്‍ തിരഞ്ഞെടുപ്പിന് നിക്കാന്‍ കൂട്ടക്കാത്തത് എന്ന് ചോദിച്ചാല്‍ എന്ത് പറയും. അദ്ദേഹം നിന്നാല്‍ ജയിക്കും തീര്‍ച്ചയാണ്. പിന്നെ എന്താണ് നിക്കാത്തത്. വളരെ പ്രധാനപ്പട്ട ചോദ്യമാണ്. നേരത്തെ ഇവിടെ പല നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള ബാലചന്ദ്രന്‍ ജയിക്കാന്‍ ഒരു പ്രയാസമുമില്ല. കലൂര്‍ കടവന്ത്ര റോഡ്, ഗാന്ധി നഗര്‍ ഹൌസിംഗ് സ്കീം, മട്ടാഞ്ചേരി പാലം മുതലായ വളരെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടപ്പള്ളി സാംസ്‌കാരിക കേന്ദ്രം സ്ഥാപിച്ചു വളരെ നല്ല നിലയില്‍ നടന്നു പോകുന്നസ്ഥിതിയാണ്. മാര്‍ക്സിസ്റ്റ്‌ പാര്ട്ടി ക്ക് ഇപ്പോള്‍ ഉള്ള ചീത്ത പേരില്‍ കള്ളങ്ങിതനകാന്‍ തയാരില്ലത്തത് കൊണ്ടായിരിക്കാം സമ്മതിക്കാത്തത്. എന്ത് സംഭവിക്കും എന്ന് കാണാം.

Thursday, October 8, 2009

മഴ മാറി. വെയിലായി, വഴികള്‍ നെരെഅക്കനുല്ല saമയമാണിത്. പുല്ലേപടി പാലവും വരപുഴ പാലവും അത് പോലെ തന്നെ ഇരിക്കുന്നു. രാഷ്ട്രിയക്കാര്‍ക്ക് ഇതിനെ പട്ടി ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്ക്കു രാഷ്ട്രിയ മയി വേറെ കാര്യങ്ങളെപ്പറ്റി ആലോചിക്കനുണ്ട്. പിന്നെ ജിവനക്കാര്‍. അവര്ക്കു പൊദു ജനങ്ങളോട് ഒരു കടപ്പടുമില്ല. റോഡ് നന്നായാലും മോശമായാലും ഒരു ചുക്കും വരാനില്ല. അവര്‍ ഒന്നു ചിന്തിച്ചിരുന്നെങ്കില്‍, കാര്യങ്ങള്‍ ഇത്ര മോശമായ നിലയിലേക്ക് എതുകയില്ലയിരുന്നു. പുല്ലേപടി പലമും, വരപുഴ പലമും വരുമ്പോള്‍ ഉണ്ടാകുന്ന വാഹന പെരുക്കം ആരും ആലോചിച്ചിട്ട തന്നെ. വാഹനങ്ങളുടെ വര്‍ദ്ധനവ് പദ്മ ജങ്ക്ഷനില്‍ ഉണ്ടായാല്‍ അത് എങ്ങിനെ കൈകാര്യം ചെവ്വനം എന്ന കാര്യം പൊദു ജനങ്ങളോട് ചോദിച്ചു ചെയ്യണം. രേസിടെന്റ്റ്‌ അസോസിയേഷന്‍ കാരോട് ചോദിച്ചു എങ്ങിനെ ഇതു നെരെഅക്കമ് എന്ന് അന്വേഷിച്ചിട്ട് മുന്നോട്ടു പോകണം

തന്വി സ്കാന്‍ ചെയ്തു

ഇപ്പോള്‍ മരണത്തിന്റെ കാലമാണ് . സില്വിയുടെ അമ്മ മരിച്ചു. എല്ലാം പെട്ടെന്ന്. ഒന്നു പോയി. അയാള്‍ക്കും എന്റെ ബുദ്ധിമുട്ട് മനസ്സിലായി. വസന്തനും സുനിയും കുട്ട്യേകൊണ്ട് ലൌര്ടെ ഹോസ്പിറ്ളില്‍ പോയിരുന്നു. കുഞ്ഞിനെ കാണിക്കാന്‍. പരിശോധന എല്ലാം കഴിഞ്ഞു വന്നപ്പോള്‍ മണി ഒന്നായി. ഹോട്ടലില്‍ ബിരിയാണി ഒര്ടെര്ചെയ്തു വരുത്തി കഴിച്ചു. കുട്ടിക്ക് ദ്യ്പ്സല്‍ിയ ഉണ്ട് എന്ന് പറഞ്ഞുവിശമിച്ചിട്ടു കാര്യമില്ല. ഞാന്‍ നെറ്റില്‍ നോക്കിയപ്പോള്‍ വലിയ കുഴപ്പുമോന്നുമില്ല. ഒരു കിഡ്നി അസുഖം ഭാധിച്ചു മറ്റേ കിഡ്നി ശരിക്കും പ്രവര്‍ത്തി ക്കുനുടെല്‍ ഒരു പ്രസ്ന്വുമില്ല. അക്രമങ്ങളും തെറ്റുകളും ഉണ്ടാവും. അത് തിരുത്തണം. കുട്ടി മിടുക്കി യയിര്‍ക്കുന്നു. ഇന്‍റര്‍നെറ്റില്‍ ഇതിന്റെ പലകാരണങ്ങളും വിസ്തരിച്ചു പറഞ്ഞുട്ടുണ്ട്. കുഴപ്പുമോന്നുമില്ല എന്നു ഡോക്ടര്‍മാര്‍ ബാക്കി അവിടെ ചെന്നിട്ടു ആലോചിക്കാം.

Saturday, October 3, 2009

പാവക്കുളം പൊങ്കാല

ഇന്നലെ ആയിരുന്നു പൊങ്കാല. നല്ല തിരക്കുണ്ടായിരുന്നു. പക്ഷെ മഴ തകര്ത്തു പെയ്തു. റോഡിലും എല്ലാം വെള്ളം തന്നെ. സ്ത്രീകള്‍ തലേ ദിവസം തന്നെ ഇരുന്നു സ്ഥലം പിടിച്ചിരുന്നു. പക്ഷെ മഴ കാരണം ആകെ നഞ്ഞു കുതിര്നു പോയി. പക്ഷെ ആരും പോയില്ല. ക്ഷമ യോടെ ഇരുന്നു മഴ മാറിയപ്പോള്‍ അടുപ്പ് കത്തിച്ചു പൊങ്കാല ഇട്ടു. ഞാന്‍ കേട്ടത് ഭക്ഷണം തികയാണ്ട് വന്നു എന്നും വീണ്ടും കഞ്ഞിയും പുഴുക്കും ഉണ്ടാക്കി എന്നാണ്.
സാമ്പത്തികമായി എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ പുതിയ ചിലവുകള്‍ ഉണ്ടായിരുന്നല്ലോ അതായതു പുരസ്കാരം പിന്നെ കുട്ടികള്‍ക്കുള്ള സഹായവും. അതുകൊണ്ട് കുറച്ചു നഷ്ടമുണ്ടയിരിക്കാം. പണിക്കര്‍ വന്നിരുന്നു. പണിക്കെരും പറഞ്ഞതു വലിയ കുഴപ്പം ഇല്ല എന്നാണ്. എന്തായാലും കഴിഞ്ഞ കൊല്ലങ്ങലെക്കള്‍ കേമംയിരുന്നു എന്നാണ് പറഞ്ഞതു. കൊള്ളാം.

Friday, October 2, 2009

Tanvi in a sleeping mood,

Enchanting Kerala

My blog will be included in a web blog portal http://enchantingkerala.org.
Henceforth all my updates will be seen in the abovementioned portal. This is for your info.

Thursday, October 1, 2009

തേക്കടി ബോട്ട് ദുരന്തം!

തേക്കടി ബോട്ട് ദുരന്തം ഭയങ്കരം! എന്തെല്ലാം പോരായ്മകള്‍! വീണ്ടും അന്വേഷിച്ചട്ടു എന്ത് കാര്യം. കഴിഞ്ഞ അന്വേഷണങ്ങള്‍ കഴിഞ്ഞട്ട് എന്ത് ചെയ്തു. തട്ടെകാട് അപകടവും കുമരകം അപകടവും കഴിഞ്ഞു എന്ത് നടപടി എടുത്തു. ഒരു അന്വേഷണ റിപ്പോര്‍ട്ടും കിട്ടി അത് മേശക്കകത് വച്ചിട്ട് വല്ല കാര്യമുണ്ടോ.
ഈ ബോട്ട് അപകടത്തിന്റെ ഉത്തരവതികള്‍ ആരാണ് എന്ന് അന്വേഷിക്കുക. എറണാകുളത്തു പോസ്റ്റ് മൊര്ടെമ് ചെയ്തപ്പോള്‍ മരിച്ച ആളുടെ ബന്ധുകലുറെ അടുത്തു പണം ചോതിച്ചു എന്ന് പറയുന്നു. ശവ ശരീരത്തില്‍ ഉള്ള ആഭരണങ്ങള്‍ എടുത്തു എന്നും പറയുന്നു. ഇതു വെറും കേട്ടുകേള്‍വി ആണോ അല്ല വല്ല വാസ്തവം ഉണ്ടോ എന്ന് അറിയണം. അത് ശരിയനെങ്ങില്‍ കഠിനമായ ശിക്ഷ കൊടുക്കണം. ശവ ശരീരങ്ങള്‍ അവരവരുടെ നാട്ടില്‍ എത്തിച്ചു എന്ന് കെട്ട്. എന്തായാലും വളരെ മോശമായിപോയി. ഈ കാരണം കൊണ്ടു ടൂറിസം മന്ത്രി യും ടുറിസം കര്പോരറേന്‍ ചെയര്‍മാനും രാജി വക്കണം.