Thursday, October 15, 2009

അമൃത യാത്ര

കാലില്‍ നീര് വളരെ വേദന തരുന്നുണ്ട്. ത്വക്കിന്റെ പ്രശ്നം കുഴപ്പമില്ല, പക്ഷെ നീര് ഒട്ടും കുറയുന്നില്ല. ഡോക്ടര്‍ വെന്കടകൃഷ്ണന്‍ ചോദിച്ചു മലം കരുതണോ പോകുന്നത് എന്ന് അല്ല എന്ന് പറഞ്ഞു. മൂത്രത്തില്‍ rakthamo ചലമോ ഉണ്ടോ എന്ന്. അതും ഇല്ല എന്ന് പറഞ്ഞു. കാലില്‍ നീരുന്ടെന്കില്‍ അതിന് പല കാരണങ്ങള്‍ ഉണ്ടാകും. heart , kidney അല്ലെങ്ങില്‍ കാന്‍സര്‍ ആയിരിക്കാം. വിസ്തരിച്ചു ടെസ്റ്റ്‌ ചെയ്യണം. പ്രോട്ടീന്‍ പോരായ്മ കാരണം ഇതു സംഭവിക്കാം. ധാരാളം കപ്പലണ്ടി ദിവസവും കഴിക്കാന്‍ പറഞ്ഞു. മുളപിച്ച പയര്‍ ഇനങ്ങലോ ആകാം. ൨൬നു വരാന്‍ പറഞ്ഞു. ഒരു മുല്ടിവിടമിന്‍ നും, ചോരിചില്ലിനു ഒരു ഗുളികയും എഴുതി തന്നു. ശാന്തി പറഞ്ഞതു ഒരു ജനറല്‍ മേടിസിനെ ഡോക്ടറെയും കാണാം. അതിനും ബുക്ക്‌ ചെയ്തു വളരെ സമയം വൈകി. വസന്തന്‍ കരെടുക്കാന്‍ പോയി വരാന്‍ താമസിച്ചു. കാലില്‍ നല്ല വേദന ഉണ്ടായിരിന്നു. മണി ഏകദേസം രണ്ടായി. വീട്ടില്‍ എത്തിയപ്പോള്‍ രണ്ടര. വൈകുന്നേരം രവിനാഥ് വിളിച്ചു. സോരിഅസിസ് ആണെന്ന് പറഞ്ഞു. അതിന് ഒരു മരുന്നും കൊണ്ടു വരാം എന്ന് പറഞ്ഞു. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാന്‍ കൂടെ വരം എന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു. കുഞ്ഞുമോല്റെ വീട്ടില്‍ പ്രാര്‍ത്ഥനക്ക് പോകണം. അവിടെ പോയി രണ്ടു മണിക്കൂര്‍ കാല്‍ താഴെകിട്ടു irunnappol വേദന കൂടി. ഒരു വിധം വീട്ടിലെത്തി.

No comments:

Post a Comment