Saturday, October 3, 2009

പാവക്കുളം പൊങ്കാല

ഇന്നലെ ആയിരുന്നു പൊങ്കാല. നല്ല തിരക്കുണ്ടായിരുന്നു. പക്ഷെ മഴ തകര്ത്തു പെയ്തു. റോഡിലും എല്ലാം വെള്ളം തന്നെ. സ്ത്രീകള്‍ തലേ ദിവസം തന്നെ ഇരുന്നു സ്ഥലം പിടിച്ചിരുന്നു. പക്ഷെ മഴ കാരണം ആകെ നഞ്ഞു കുതിര്നു പോയി. പക്ഷെ ആരും പോയില്ല. ക്ഷമ യോടെ ഇരുന്നു മഴ മാറിയപ്പോള്‍ അടുപ്പ് കത്തിച്ചു പൊങ്കാല ഇട്ടു. ഞാന്‍ കേട്ടത് ഭക്ഷണം തികയാണ്ട് വന്നു എന്നും വീണ്ടും കഞ്ഞിയും പുഴുക്കും ഉണ്ടാക്കി എന്നാണ്.
സാമ്പത്തികമായി എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ പുതിയ ചിലവുകള്‍ ഉണ്ടായിരുന്നല്ലോ അതായതു പുരസ്കാരം പിന്നെ കുട്ടികള്‍ക്കുള്ള സഹായവും. അതുകൊണ്ട് കുറച്ചു നഷ്ടമുണ്ടയിരിക്കാം. പണിക്കര്‍ വന്നിരുന്നു. പണിക്കെരും പറഞ്ഞതു വലിയ കുഴപ്പം ഇല്ല എന്നാണ്. എന്തായാലും കഴിഞ്ഞ കൊല്ലങ്ങലെക്കള്‍ കേമംയിരുന്നു എന്നാണ് പറഞ്ഞതു. കൊള്ളാം.

No comments:

Post a Comment