Saturday, January 30, 2010

വിജയന്‍ അടിയന്തിരത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു വരാന്‍ ക്ഷണിച്ചു. വസന്തനാണ് ഫോണ്‍ എടുത്തത്‌. രാഘവനും കണ്ണനും പോകാത്ത സ്ഥിതിക്ക് ഞാനും പോകുന്ന കാര്യം ഉദിക്കുന്നില്ല.
തന്വി ക്ക് നല്ല സുഖമില്ല പനിയുണ്ട്‌. കുറേശെ കരഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ മരുന്ന് കൊടുത്തു. ഡോക്ടറുടെ മരുന്നും കൊടുത്തു. അതുകൊണ്ട് ഇന്ന് അവളെ തൃശ്ശൂര്‍ ക്ക് കൊണ്ടുപോകുന്നില്ല.

Tuesday, January 26, 2010

കഴിഞ്ഞ ആഴ്ച വിശേഷങ്ങള്‍

റാണി ടീച്ചറുടെ മകളുടെ കല്യാണം പ്രമാണിച്ച് അവരുടെ വീട്ടില്‍ പാര്‍ട്ടി ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചില്ല അതുകൊണ്ട് ആരും പോയില്ല.
ഗോവിന്ദന്‍കുട്ടി മേനോന്‍ മരിച്ചു എന്ന് അറിഞ്ഞു. രാവിലെ ഞാന്‍ പുറപ്പെട്ടപോള്‍ വസന്തന്‍ കൂടെ വരാം എന്ന് പറഞ്ഞു. ഞങ്ങള്‍ ചെന്നിട്ടു രവിയും സാന്തയും എത്തി. കുട്ടപ്പാ മേനോനെയും കണ്ടു. സുമ വഴി തെറ്റി വരുന്നു എന്ന് പറഞ്ഞു. അപ്പോഴേക്കും അവര്‍ ശവ ദാഹത്തിനു നീങ്ങി. ഞങ്ങളും പോയി. സുമ അവിടെ വന്നു. പാവം കരഞ്ഞുന്കൊണ്ട്. അതുകഴിഞ്ഞ് ഞങ്ങള്‍ മടങ്ങി. വഴി തെറ്റി കുറച്ചു കങ്ങേണ്ടിവന്നു.
വെള്ളിയാഴ്ച അനില്‍ വന്നു. മോള്‍ക്ക്‌ കുറച്ചു കളിപാട്ടങ്ങലുമായി. വളരെ തിരക്കാണ് എന്ന് പറഞ്ഞു. ഇവിടെ ഉണ്ണാന്‍ വരാന്‍ പറഞ്ഞിട്ട് പുള്ളി വന്നില്ല. കുറച്ചു ഇന്ജയും കസ്തുരി മഞ്ഞളും വേണമെന്നും കൊടുത്തയക്കണം എന്നും വൃന്ദ പറഞ്ഞു. അതും കൊണ്ട് ഞാന്‍ ഒരിയനില്‍ പോയി. കൊടുത്തു കുറച്ചു നേരം ഇരുന്നു സംസാരിച്ചു.
പക്ഷെ എന്തുകൊണ്ട് വസന്തനും സുനിയും പോയി യാത്ര ആക്കില്ല എന്ന് വൃന്ദ ക്ക് പരിഭവമായിരുന്നു. വസന്തന്‍ പോകേണ്ടതായിരുന്നു. വിനയന്‍ വിളിച്ചപ്പോള്‍ വിസ്തരിച്ചു പറഞ്ഞു. വിനയന്‍ തന്വി യുടെ ആരോഗ്യ പ്രശ്നം അന്വേഷിച്ചു. അതിനു വേണ്ടത് ചെയ്യാന്‍ പറഞ്ഞു.

ചോറൂണ് - ചെന്നമങ്ങലത്ത്

കഴിഞ്ഞ ഞായറാഴ്ച വസന്തനും സുനിയും മോളെകൊണ്ട് ചെന്നമങ്ങലത്ത് ചെന്നോതപ്പന്റെ അമ്പലത്തില്‍ ചോറ് കൊടുക്കാന്‍ കൊണ്ട് പോയി. തലേ ദിവസം സുനിയുടെ വീട്ടില്‍ താമസിച്ചു രാവിലെ അമ്പലത്തില്‍ കുട്ടിയെ കൊണ്ട് പോയി. ചോറൂണ് നടത്തി. പലരും ചോറ് കൊടുത്തു. അവള്‍ക്കു പായസം നന്നേ പിടിച്ചു എന്ന് കേട്ടു. മേടിച്ചു മേടിച്ചു കഴിച്ചുവത്രേ. വൈകുന്നേരം പാലിയത്ത് കൊട്ടാരത്തില്‍ ഉള്ള ദേവി ക്ഷേത്രത്തില്‍ കൊട്ടും, പാട്ടും
പിന്നെ കൈയടിയും ഉണ്ടാകും എന്ന് പറഞ്ഞു. പക്ഷെ നേരം വൈകിയത് കൊണ്ട് അവര്‍ അതിനു നിന്നില്ല. മോളുടെ പതിവ് ഉറക്കവും കുറുക്കിയതും തകരാരയത് കൊണ്ട് അവര്‍ വേഗം പോന്നു. അവളുടെ പതിവ് ചിരിയും ഒച്ചയും കേട്ടില്ല. പലരും കൈമാറി എടുത്തത്‌ കൊണ്ട് അവളും ക്ഷീണിച്ചു. വന്ന ഉടന്‍ ഉഗാങ്ങിപോയി. പിറ്റേദിവസം അവള്‍ പതിവ് പോലെ മിടുക്കിയായിരുന്നു. അവര്‍ ചെങ്ങമാനട്ടു മനോജിന്റെ സഹോദരിയുടെ കുട്ടിയേയും കാണാന്‍ പോയി. ആ കുട്ടിയും നന്നായിരിക്കുന്നു എന്ന് പറഞ്ഞു.

Sunday, January 17, 2010

ചോറൂണ്

തന്വി ക്ക് ചോറൂണ് പാവക്കുളത് വച്ച് നടത്തി. സന്തിക്കാരന്‍ തീര്‍ത്ഥം തന്നു. ചോറും, പായസവും, ഉപ്പും പുളിയും ഇലയില്‍ വിളമ്പി തന്നു. വസന്തന്‍ അതെല്ലാം കുറച്ചു കൂട്ടി കുഴച്ചു തന്വിയുടെ വായില്‍ വച്ച് കൊടുത്തു. സുനിയും പിന്നെ ഞാനും അവളുടെ വായില്‍ കൊടുത്തത് അവള്‍ സുഗമായി കഴിച്ചു. ഇത് ശനിയാഴ്ച. ഇന്നലെ ഞായറാഴ്ച ഞങ്ങള്‍ പേരണ്ടൂര്‍ അമ്പലത്തില്‍ പോയി ചോറ് കൊടുത്തു. സുനിയുടെ അച്ഛനും അമ്മയും വലിയ അമ്മയും വന്നിരുന്നു. കൂടാതെ സുനിയുടെ ബന്ധുക്കള്‍ ഉണ്ടായിരുന്നു. അവരും ചോറ് കൊടുത്തു. മോള്‍ നല്ല മൂഡിലായിരുന്നു
അവിടെ നിന്ന് ജയന്റെ വീട്ടിലും, അവരുടെ തറവാട്ടിലും പോയി. നല്ല സ്വീകരണമായിരുന്നു. തന്വിയും നല്ലവണ്ണം ചിരിച്ചു കിടന്നു. ബാലന്മേനോനും കൂട്ടരും ഇവിടെ വന്നു ഊണ് കഴിച്ചു വൈകുന്നേരം പോയി. തന്വി യുടെ വര്‍ത്തമാനവും ചിരിയും കേട്ടു അവര്‍ വളരെ രസിച്ചു. വൈകുന്നേരം സുനിയുടെ പഴയ ഫ്രണ്ട് രാഹുലും കുടുംബവും വന്നിരുന്നു. തന്വി കുറുക്കും കഴിച്ചു കിടന്നു. ഇനി ചെന്നമാങ്ങലത്ത് ചെന്നോതപ്പന്റെ നടയില്‍ അടുത്ത ആഴ്ച ചോറ് കൊടുക്കുകയും, പാലിയത്ത് അമ്പലത്തില്‍ കൊട്ടി പാടി ചിരിച്ചു തോഴിഇക്കണം.

Sunday, January 10, 2010

വീട്ടു ജോലി

വീട് വൃത്തിയാക്കുന്ന ജോലിക്കാരി കഴിഞ്ഞ ഒരാഴ്ചയായി വന്നിട്ടില്ല. അന്വേഷിച്ചപ്പോള്‍ അവള്‍ മുന്‍‌കൂര്‍ പണം മേടിച്ചു സുഖമില്ല എന്ന് പറഞ്ഞു നടക്കുകയാണ്. പാവം സുനി തന്നെ എല്ലാ ജോലിയും ചെയ്യുന്നു. തിങ്ങലാഴ്ച വരാം എന്നാണു പറഞ്ഞിരിക്കുന്നത്. കണ്ടറിയണം.
തന്വി കുഴപ്പമൊന്നും ഇല്ല പക്ഷെ കുറച്ചു കരച്ചിലും വാശിയും കൂടിയിട്ടുണ്ടോ എന്ന് സംശയം.
അതിനിടക്ക് രവിയുടെ ഈ മെയിലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും മറ്റവരുടെ പ്രതികരണങ്ങളും ഓരോരുത്തരുടെ മനസ്സില്‍ ഉള്ളത് കാണിക്കുന്നു. കഷ്ടമായിപ്പോയി.
ഈ ആഴ്ച ജോലിക്കാരി വരുമോ എന്ന് നോക്കണം ഇല്ലെങ്ങില്‍ വേറൊരുത്തിയെ അന്വേഷിക്കണം.
ഉള്ള ജോലിയെല്ലാം സുനി മാത്രം ചെയ്‌താല്‍ ശരിയവുല്ല.

Thursday, January 7, 2010

തന്വിയുടെ ചോറൂണ്

തന്വി യുടെ ചോര്രോണ് ഏഴാം തിയതി ഗുരുവായൂര്‍ അമ്പലത്തില്‍ നടത്താന്‍ തീരുമാനിച്ചു.
രവിനാഥ് ആയി സംസാരിച്ചപ്പോള്‍ സൌകര്യപെടുത്തി തരാം എന്ന് പറഞ്ഞു. കുമാരന്റെ ലോഡ്ഗില്‍ മുറികള്‍ ഉണ്ട് എന്ന് പറഞ്ഞു, വിളിച്ചു പറഞ്ഞു. പറവൂരില്‍ നിന്ന് സുനിയുടെ അച്ഛന്‍, അമ്മ, വലിംമ എന്നിവര്‍ ഉണ്ടാകുമെന്നും ഒരു പക്ഷെ സന്ദീപും ഉണ്ടാകും. ഞാന്‍ രവിഉടെ കാറില്‍ പുറപ്പെട്ടു. രവി വളരെ ക്ഷീണിതനായി കണ്ടു. മെല്ലെ വണ്ടി ഓടിച്ചു ഞങ്ങള്‍ ഗുരുവായൂരില്‍ എത്തി. ഞങ്ങളുടെ പുറകില്‍ വസന്തനും ഉണ്ടായിരുന്നു. എല്ലാവര്ക്കും മുറികള്‍ സൌകര്യമായി കിട്ടി. അപ്പോള്‍ തന്നെ ഞങ്ങള്‍ അമ്പലത്തില്‍ തൊഴാന്‍ പോയി. ക്യൂ വില്‍ പട്ടു വളരെ ക്ലേശിച്ചു. പക്ഷെ അകത്തു കയറി ഭഗവാനെ കണ്ടു തൊഴുത്‌. രാത്രി എലിറെ ഹോട്ടലില്‍ പോയി അത്താഴം കഴിച്ചു. ഞാനും വസന്തനും ഒന്നിച്ചു കിടന്നു. കൊതുകടി വളരെ കൂടുതലായിരുന്നു. രാവിലെ എഴുന്നേറ്റു, കുളിച്ചു, ജ്നങ്ങള്‍
അമ്പലത്തില്‍ പോയി ക്യൂ നിന്നു. ശിവേലി കഴിഞ്ഞു ഞങ്ങള്‍ക്ക് അകത്തു കയറി തോഴന്‍ സാധിച്ചു. അപ്പോഴേക്കും വസന്തന്‍ എല്ലാവരെയും കൂട്ടി അമ്പലത്തില്‍ വന്നു. സുനിയുടെ അമ്മാവന്‍ വേണു വരാം എന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിനു വേണ്ടി കുറച്ചു കാത്തിരുന്നു. വലിയ തിരക്കായിരുന്നു. കുറെ കുട്ടികള്‍ കരയുന്നത് കണ്ടു മോളും കരയാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ അവസരം വന്നപ്പോള്‍ ശന്തികാരന്‍ തീര്‍ത്ഥം തളിച്ചപ്പോള്‍ വീണ്ടും കരച്ചില്‍. എല്ലാവരും അവള്‍ക്കു ചോറ് കൊടുത്തു. ഫോട്ടോഗ്രാഫര്‍ മാര്‍ വേഗം വേഗം ഫോട്ടോ എന്ടുക്കുന്നുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു ഞങ്ങളില്‍ കുറച്ചു പേര്‍ പോയി ചായയും പലഹാരവും കഴിച്ചു. വീണ്ടും അമ്പലത്തില്‍ വന്നു, മോളുടെ തുലാഭാരം കദളി പഴം കൊണ്ട് നടത്തി. എല്ലാവരും മുറിയിലേക്ക് പോയി കുറച്ചു വിശ്രമിച്ചിട്ട് സാധനങ്ങള്‍ സഞ്ചിയിലാക്കി ഹോട്ടലിലേക്ക് തിരിച്ചു.
വീണ്ടും എലിറെ ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചു. മടക്ക യാത്ര തുടങ്ങി. നിര്‍മലയുടെ പാട്ടും കേട്ടു പറവൂരില്‍ സുനിയുടെ വീട്ടില്‍ എത്തി. അവിടെ ചായയും മറ്റും കഴിച്ചു, രവി യും നിര്‍മലയും അവരുടെ വണ്ടിയില്‍ പോയി. ഞാനും മോളും വസന്തന്‍ ടെ വണ്ടിയില്‍ വീട്ടിലേക്കു മടങ്ങി.

Monday, January 4, 2010

പറമ്പാടി ആഘോഷം

ജനുവരി മൂനാം തിയതി പള്ളിപുറത്തു പറമ്ബാടിയില്‍ തങ്കമണി അമ്മയുടെ എണ്‍പത്തി നാലാം പുറന്നാല്‍. അവര്‍ ക്ഷണിച്ചിരുന്നു. വസന്തന്‍ പോയി ഒരു സെറ്റ് മുണ്ട് വാങ്ങി വന്നു. ഞാനും വസന്തനും സുനിയുടെ വീട്ടില്‍ പോയി സുനിയേയും മോളെയും കൂട്ടി പള്ളിപുറത്തു പോയി. കൃത്യ സമയമായിരുന്നു. അവരെല്ല ഭജന പാടി അവരുടെ അമ്മുമ്മയുടെ ചുറ്റിലും ആഡി കളിക്കുംബോഴാണ് ഞങ്ങള്‍ എത്തിയത്. രേണു മോളെകൊണ്ട് പോയി. പാട്ട് കേട്ടപ്പോഴേക്കും മോള് സന്തോഷിച്ചു ചിരിച്ചു കൊണ്ടിരുന്നു. എല്ലാവര്ക്കും വളരെ സന്തോഷമായി അവളെകൊണ്ട്‌ പോയി. ഉച്ചക്ക് ഉണ്ണാന്‍ വിളിച്ചു, ഞാന്‍ പോയി ഉണ്ടു. സുരേന്ദ്രനും രാധാകൃഷ്ണനും ഉണ്ടായിരുന്നു. നല്ല ഒരു പരിപാടി യായിരുന്നു. ഞങ്ങള്‍ വന്നതില്‍ വളരെ സന്തോഷം എന്ന് തങ്കമണി അമ്മ പറഞ്ഞു.
തന്വിമോളുടെ ചോറൂണ് എഴാംതിയതി ഗുരുവായൂരില്‍ നടത്താന്‍ ആലോചിക്കുന്നു എന്ന് രവിനാത് നോട് പറഞ്ഞു. അവിടെ കുമാരന്റെ ലോഡ്ജില്‍ താമസിക്കാന്‍ എര്പാട് ചെയ്തു. ആറാം തിയതി വൈകീട്ട് പോയി ഏഴാം തിയതി ചോറ് കൊടുക്കാം എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
വൈകുന്നേരം ടി ഡി മ ഹാളില്‍ പരമേശ്വരന്റെ മകന്‍റെ കല്യാണ പാര്‍ട്ടി ആയിരുന്നു. ജഗദീശന്‍ ബാങ്കിന്റെ കാര്‍ അയച്ചു തന്നു. അവിടെ പോയപ്പോള്‍ പല പഴയ കൂട്ടുകാരെ കണ്ടു. കുറുപ്പ്, റാവു, പുരുഷോത്തമന്‍, എന്നിങ്ങനെ പലരും. കുറച്ചു ഭക്ഷണം കഴിച്ചു എന്ന് വരുത്തി പോന്നു.