Tuesday, September 29, 2009

വിജയദശമി

നല്ല മഴ തന്നെ. പുറത്തു പോകാന്‍ പറ്റാത്ത മഴ. വസന്തന്‍ പോയി പുസ്തകം കൊണ്ടുവന്നു. എഴുത്തിനിരുത്തുന്ന കാഴ്ചകള്‍ നല്ല രസമുണ്ടായിരുന്നു. പറവൂര്‍ മൂകംബിയില്‍ നല്ല തിരക്ക്, കുട്ടികള്‍ കരഞ്ഞും പിഴിഞ്ഞും എഴുതി. ആശാന്മാര്‍ ക്ഷമയോടെ കുട്ടികലെകൊണ്ട് എഴുതിച്ചു. ജാതി മത ഭേതമില്യണ്ട് ആദ്യക്ഷരം പഠിക്കാന്‍ കുട്ടികള്‍ എത്തിയത് നല്ല കാര്യം തന്നെ. ഇതിന് മുന്‍കൈ എടുത്ത മനോരമക്ക് അഭിനന്ദനങ്ങള്‍. വേറെ ആരും വിളിച്ചില്ല. ഞാനും ആരെയും വിളിച്ചില്ല. ദിവ്യയും ഭര്‍ത്താവും വന്നിരുന്നു. കുറച്ചു നേരം സംസാരിച്ചിരുന്നു. അവള്‍ കല്യാണം കഴിഞ്ഞു ആദ്യമായി വരുകയായിരുന്നു. ഭര്ത്താവ് കൊള്ളാം മിടുക്കന്‍.
അമ്പലത്തില്‍ പൊങ്കാല പരിപാടികള്‍ നടക്കുന്നു. ഞാന്‍ പോയില്ല. എന്റെ സ്കിന്‍ പ്രോബ്ലം കുഞ്ഞട്ടുണ്ട്. പക്ഷെ വെയിലത്ത്‌ പുറത്തു പോയാല്‍ ഞാന്‍ വിരച്ചുകൊണ്ടിരിക്കും. അതുകൊണ്ട് പോയില്ല. ഇന്നലെ പോയി. പവക്കുളതമ്മ പുരസ്കാരം ചടങ്ങിനു പോയി. നന്ദന്‍ കുറെ സി ഡി കൊണ്ടുവന്നിരുന്നു. കുറെ പഴയ ഹിന്ദി ഗാനങ്ങള്‍. ബാങ്കില്‍ പോയി കുറച്ചു പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നാം തിയതി ഫിക്ഷെദ് ടെപോസിറ്റ്‌ ആക്കാന്‍ പറഞ്ഞു. നടക്കാന്‍ പ്രയാസമുണ്ട്. എന്ത് ചെയ്യാം.

No comments:

Post a Comment