Sunday, November 8, 2009

വീണ്ടും daktarmar

ഡാക്ടര്‍മാര്‍ രോഗികളുടെ അടുത്ത് പണം ചോദിച്ചു വാങ്ങുന്നത് പതിവാണ്. വേറെ വഴി ഇല്ലാത്തതു കൊണ്ടു രോഗികള്‍ കൊടുക്കും. കൊടുത്താല്‍ ആശുപത്രിയില്‍ വരുമ്പോള്‍ രോഗിയെ നല്ലപോലെ നോക്കി ചികിത്സിക്കും എന്ന പ്രതിക്ഷ കൊണ്ടു. ഡോക്ടറും പണം തരുന്ന രോഗിയെ പ്രത്യേഗം പരിശോദിച്ചു രോഗവിവരവും ചികിത്സ ചിലവും പറഞ്ഞു മനസ്സിലാക്കും. ചുരുക്കത്തില്‍ രോഗിയും ദക്ടരും തമ്മില്‍ ഒരു ആശയ വിനിമയവും നടക്കും. പണം ഉണ്ടെങ്കില്‍ മുന്നോട്ടു പോകും ഇല്ലെങ്ങില്‍ വേറെ വഴി ആലോചിക്കും. പക്ഷെ പണം കൊടുക്കാത്തവരെ തിരിഞ്ഞു പോലും നോക്കാത്ത ഡോക്ടറെയാണ് ഞങ്ങള്‍ കണ്ടത്. ലവലേശം മനസക്ഷിയോ അനുകമ്പയോ ഇല്ലാത്ത വര്‍ഗം. പണം ഉണ്ടാക്കണം എന്ന് ഒരു വിചാരമേ ഉള്ളു. ഇതു ഗവേര്‍മെന്റ്റ്‌ ആശുപത്രി യുടെ കാര്യം. സ്വകാര്യ ആശുപത്രി യിലും ഒരു വ്യത്യാസമേ ഇല്ല. എന്റെ സുഹൃത്ത് ഒരു ബൈക്ക് അക്സിടെന്റില്‍ പെട്ട് ആശുപത്രിയില്‍ എതിച്ചപോള്‍ അവിടത്തെ നുരോസര്ജന്‍ ഇല്ലായിരുന്നു. എന്റെ സുഹൃത്തിന്റെ നില തലയ്ക്കു ഏറ്റ ക്ഷതം കാരണം വളരെ കലശിലയിരുന്നു. അദ്ധേഹത്തിനു വൈദ്യ സഹായം എത്രെയും വേഗത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷെ ഡോക്ടര്‍ വന്നില്ല. വീട്ടില്‍ ചെന്നു അന്ഞുരു രൂപ കൊടുത്താലേ വരുകയുള്ളു എന്ന് ആരോ പറഞ്ഞു. അന്ഞൂരല്ല ആയിരം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ആരോ പറഞ്ഞു ഞങ്ങള്‍ രോഗിയെ കൊണ്ടു പോയി സ്കാന്‍ ചെയ്തു അതിന്റെ റിപ്പോര്‍ട്ടും കൊണ്ടു കാത്തിരിക്കുകയായിരുന്നു വരാത്ത ഡോക്ടറെ. അവസാനം സംഭവം കഴിഞ്ഞു ആറു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് മരിച്ചുപോയി. ഞങ്ങളെയും കുടുംബത്തെയും ദുക്കത്തില്‍ ആഴ്ത്തി. ഡോക്ടര്‍ വന്നാലും മരിക്കുംയിരിക്കും. പക്ഷെ വരേണ്ട ഡോക്ടര്‍ വന്നില്ല.

No comments:

Post a Comment