Monday, November 2, 2009

private practice

എന്റെ ഭാര്യ വീട്ടില്‍ അവരുടെ ഒരു പ്രധാന കാര്യസ്ഥന്‍ ശങ്കരന്‍ നായരായിരുന്നു. ചെറുപ്പം മുതല്‍ക്കേ ഈ കുട്ടികളെ എടുത്തു വളര്തിയതയത് കൊണ്ട് അവര്‍ക്കും ശങ്കരന്‍ നായരെ വളരെ സ്നേഹമായിരുന്നു. അയാളുടെ ഭക്ഷണമും എല്ലാം ഇവിടെ കൊണ്ട് കഴിഞ്ഞിരുന്നു. കുടുംബത്തിലെ ഒരു അംഗം എണ്ണ നിലക്ക് ആ പറമ്പില്‍ നല്ല പോലെ ജോലി ചെയ്തു അധ്വനികുന്നുണ്ടയിരുനു. തങ്കത്തിന്റെ അച്ഛന്‍ ഇവിടെ പോകുമ്പോഴും ശങ്കരന്‍ ഇല്ലാതെ പറ്റുല്ല.  അദ്ധേഹത്തിന്റെ മരണത്തിനു ശേഷവും ശങ്കരന്‍ നായര്‍ ആ സ്ഥലം നോക്കി പോയിരുന്നു. ഞങ്ങള്‍ ഏറന്നകുലതയത് കൊണ്ട് പുള്ളി ഇപ്പോഴും എന്നെ കണ്ടു പണം ചോതിക്കലും മേടിക്കലും ആയിരുന്നു. വരുമ്പോള്‍ ഒന്നോ രണ്ടോ ചാക്ക് നിറയെ പച്ചകറി കൊണ്ടുവരും. മത്തനും, എളവനും മറ്റും. ഇതുകാണുമ്പോള്‍ തങ്കത്തിന് അനുകമ്പ തോന്നി ചോദിക്കുന്ന പൈസ കൊടുക്കും.
കുറെ കാലം കഴിഞ്ഞു ഒരു ദിവസം അയല്‍ക്കാരന്‍ ശിവന്‍കുട്ടി വിളിച്ചു പറഞ്ഞു ശങ്കരന്‍ നായര്‍ കലശലായി കിടക്കുകയാണെന്ന്. ഏതോ ഒരു മരത്തിന്റെ മുകളില്‍ നിന്ന് വീണെന്നോ കലോണ്ടിഞ്ഞെന്നോ ആശുപത്രി  യിലനെന്നോ പറഞ്ഞു. ഇത് കേട്ട ഉടനെ ഞാന്‍ വേഗത്തില്‍ വൈക്കത്തേക്ക് പോയി. അവര്‍ പറഞ്ഞു കോട്ടയം മെഡിക്കല്‍ കോളേജിലാണ് എന്ന്.  കുറച്ചു പണം കരുതി ഇരുന്നു. എന്തെങ്ങിലും ആവശ്യം വരുമല്ലോ എന്ന്നു കരുതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി വാര്‍ഡും കിടക്കയും കണ്ടുപിടിച്ചു. എന്നെ കണ്ടപ്പോള്‍ ശങ്കരന്‍ നായര്‍ ക്ക് സങ്കടം വന്നു. സാരമില്ല എന്ന് പറഞ്ഞു ഞാന്‍ സമാധാനിപിച്ചു.  ഇടുപെല്ലിനു ക്ഷതം സംഭവിച്ചെന്നും ഡോക്ടര്‍ വരുമ്പോള്‍ ഒന്ന് സംസാരിക്കണമെന്നും പറഞ്ഞു. തലേ ദിവസം പോയി ഡോക്ടറിനെ കാണേണ്ടിയിരുന്നു.  കണ്ടില്ല അതിനു തരപ്പെട്ടില്ല. ഡോക്ടര്‍ ഇപ്പോള്‍ വരും എന്ന് പറഞ്ഞു അതാ ഡോക്ടര്‍ വരുന്നു, എല്ലാവരും മാറി നില്‍ക്കണം എന്ന് നേഴ്സ് ഉറക്കെ പറഞ്ഞു. ഞാന്‍ മാറി മറുവശത്ത് നിന്ന്. ഡോക്ടര്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, ശങ്കരന്‍ നായരെ മാത്രം ഒഴിവാക്കി മറ്റവരെ കണ്ടു  മടങ്ങി. ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, തലേ ദിവസം പോയി കണ്ടു പണം കൊടുത്തവരെ മാത്രമേ  പുള്ളികാരന്‍ കാണുകയുള്ളൂ. ശങ്കരന്‍ നായര്‍ക്കു വേണ്ടി ആരും പോയികണ്ടു പണം കൊടുക്കാത്തതിന്റെ പേരില്‍ പുള്ളി ശങ്കരന്‍ നായരെ ഒഴിവാക്കി. ഞാന്‍ കുറച്ചു പണം ശങ്കരന്‍ നായര്‍ വശം കൊടുത്തു. ആരെയെങ്ങിലും പറഞ്ഞയച്ചു ഡോക്ടറെ കണ്ടു സംസാരിക്കാന്‍ എര്പാട് ചെയ്തു മടങ്ങി.  പക്ഷെ ആ ഓപ്പറേഷന്‍ കുളമാക്കി സന്കാരന്‍ നായരെ ഭാവിയില്‍ കഠിന ജോലി ചെയ്യാന്‍ സാധിക്കാത്ത പോലെ ആക്കി. മെഡിക്കല്‍ കോളേജില്‍ പ്രൈവറ്റ് പ്രാക്ടീസ് എന്ന് പറഞ്ഞാല്‍ പണം വീട്ടില്‍ ചെന്ന് കൊടുത്താലേ പെശന്റിനെ കാണുകയുള്ളൂ. വെറും പണമുണ്ടാക്കുന്ന പിശച്ചുക്കലനവര്‍.

No comments:

Post a Comment